കൊച്ചി
നാല് നടന്മാരിൽനിന്ന് ദുരനുഭവമുണ്ടായതായി നടി മിനു മുനീർ. ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയാണ് ആരോപണം. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടന ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി എസ് ചന്ദ്രശേഖരന്റെ പേരും മിനു മുനീർ വെളിപ്പെടുത്തിയ കൂട്ടത്തിലുണ്ട്. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരാണ് ആരോപണ വിധേയരായ മറ്റുള്ളവർ. ഇവർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ആരോപണം. ഫെയ്‌സ്ബുക് കുറിപ്പിലൂടെയും ചാനലുകളിലൂടെയുമായിരുന്നു പ്രതികരണം.
ജോലി തുടരാൻ ശ്രമിച്ചെങ്കിലും ബുദ്ധിമുട്ട് സഹിക്കാനാകാതെയാണ് സിനിമ വിട്ട് ചെന്നൈയിലേക്ക് പോയതെന്ന് മിനു കുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായതെന്ന് മിനു മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിനായി ഇടവേള ബാബുവിനെ ഫോൺ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫ്ലാറ്റിൽ ചെന്നപ്പോഴായിരുന്നു ദുരനുഭവം. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോഴാണ് മണിയൻപിള്ള രാജു മോശമായി സംസാരിച്ചത്. മുകേഷ് ഫോണിലൂടെ മോശമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചെന്നും മിനു മുനീർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..