27 December Friday

കോട്ടയത്ത് കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കോട്ടയം > കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിയാണ് സുഹൈൽ.

വ്യാഴം വൈകിട്ട് മുതലാണ് സുഹൈലിനെ കാണാതായത്. കാണാതായ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈൽ ആറിന്റെ പരിസരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

മീനച്ചിലാറ്റിൽ പേരൂർ പൂവത്തുംമൂട്ടിൽ ഭാഗത്ത് നിന്നാണ് മൃതദ്ദേഹം കണ്ടെടുത്തത്. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദ്ദേഹം  തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top