22 December Sunday

ഇതാണ് മ്മ്ടെ ടുട്ടു; ശ്രദ്ധയാകർഷിച്ച്‌ കാട്ടുപോത്തിന്റെ സങ്കരയിനമായ മിഥുൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തൃശൂർ > ടുട്ടുവിനെ അറിയാമോ..? തൃശൂർ മൃ​ഗശാലയിലേക്ക് വരൂ, തൃശൂർക്കാരുടെ പ്രിയപ്പെട്ട ടുട്ടുവിനെ കാണാം. ശരീരത്തിൽ ചെമ്മണ്ണ്  വിതറി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാട്ടുപോത്തിന്റെ സങ്കരയിനമായ മിഥുനാണ് ടുട്ടു. നിൽപ്പിലും ഭാവത്തിലും തണുപ്പൻ മട്ടാണെങ്കിലും മൃ​ഗശാലയിലെത്തുന്നവരുടെ കണ്ണുകൾ കൗതുകത്തോടെ ടുട്ടുവിലേക്കെത്തും. കുട്ടികളാവട്ടെ, പേരുവിളിച്ച് ടുട്ടുവിന്റെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കും.

വടക്ക് കിഴക്കൻ ഇന്ത്യയിൽ ഇണക്കി വളർത്തുന്ന കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ അല്ലെങ്കിൽ ​ഗായൽ. നാ​ഗാലാൻഡിന്റെയും അരുണാചലിന്റെയും സംസ്ഥാന മൃ​ഗമാണ് മിഥുൻ.  ഈയിനത്തിൽപെട്ടതാണ് ടുട്ടു. 2008ൽ ത-ൃശൂർ മ-ൃ​ഗശാലയിലാണ് ടുട്ടു ജനിച്ചത്. അക്കാലത്തുണ്ടായിരുന്ന കീപ്പറാണ് ടുട്ടു എന്ന പേരിട്ടത്. കാട്ടുപോത്തിന്റെ സങ്കരയിനത്തെ ടുട്ടു എന്ന് വിളിക്കുന്നത് മറ്റുജീവനക്കാരിലും അധികൃതരിലും കൗതുകമുണ്ടാക്കിയെങ്കിലും അവരും സ്നേഹപൂർവം ടുട്ടു എന്നുവിളിക്കാൻ തുടങ്ങി. അതോടെ തൃശൂർക്കാർക്കിടയിൽ അതിവേ​ഗം ടുട്ടു പ്രശസ്തനായി. 15 മുതൽ 20 വർഷം വരെയാണ് ഈയിനത്തിന്റെ ആയുസ്സ്. പുല്ലും ഇലകളും കാലിത്തീറ്റയും മുളപ്പിച്ച പയറുമാണ് ഇഷ്ട ഭക്ഷണം.

തൃശൂർ ന​ഗര മധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന തൃശൂർ മൃ​ഗശാല 1885ൽ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുമ്പോൾ തൃശൂർ മ-ൃ​ഗശാലയിലെ ടുട്ടു അടക്കമുള്ള മൃ​ഗങ്ങൾ അവിടേക്കെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top