തിരുവനന്തപുരം > കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ സംസ്ഥാനത്ത് മുപ്പതിലധികം സ്‌കൂളുകൾ മിക്‌സഡാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്എംവി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം ‘ഒപ്പം 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസിലാണ് പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്. ഇത് പ്ലസ് വണ്ണിലേക്ക് നീട്ടുന്നത് പരിഗണിക്കും. മിക്‌സഡ് സ്‌കൂളുകൾ അനുവദിക്കുന്നത് സ്‌കൂൾ അധികൃതരുടെയും പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം പരിഗണിച്ചാണ്. ഇത്തരം അപേക്ഷകൾ വിദ്യാഭ്യാസവകുപ്പ് പ്രത്യേകം പരിശോധിച്ചാണ് അംഗീകരിക്കുക. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയെന്നത് ആധുനിക സംസ്‌കാരത്തിന്റെ ഭാഗമാണ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുമ്പോൾ, തുല്യതയും പരസ്‌പര ബഹുമാനവും വളർന്നുവരും. ലിംഗപരമായ യാഥാസ്‌ഥികതയെ തകർക്കാനും കൂടുതൽ നീതിയുക്തമായ സമൂഹം സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..