26 December Thursday

ആശയുടെ ഹര്‍ജിക്കുപിന്നില്‍ ആര്‍എസ്എസ്- ലോറന്‍സിന്റെ മകന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

കൊച്ചി> എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ആര്‍എസ്എസ് സൃഷ്ടിയെന്ന് മകന്‍ അഡ്വ. എംഎല്‍ സജീവന്‍. അപ്പച്ചന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത്. ഈ ആഗ്രഹം പിതാവ് തന്നോട് പറഞ്ഞിരുന്നു. തന്റെ പിതാവ് ദൈവവിശ്വാസി ആയിരുന്നില്ല. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ ചില ആര്‍എസ്എസ് നേതാക്കളാണ്.

ആര്‍എസ്എസിന്റെ കൈയിലെ ടൂളാണ് തന്റെ സഹോദരിയെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴും തന്റെ പിതാവിന്റെ നിലപാടിന് എതിരായിരുന്നു സഹോദരി. ഇപ്പോഴത്തെ വിവാദം പാര്‍ട്ടിയെയും നേതാക്കളെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൈരളി പ്രതികരിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top