22 December Sunday

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന്‌; പൊതുദർശനം തിങ്കളാഴ്ച

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കൊച്ചി> അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ മൃതദേഹം തിങ്കൾ രാവിലെ എട്ടുമുതൽ വൈകിട്ട്‌ നാലുവരെ പൊതുദർശനത്തിന്‌ വയ്‌ക്കും. രാവിലെ എട്ടിന്‌ ഗാന്ധിനഗറിൽ മകൻ എബ്രഹാമിന്റെ വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം 8.30ന്‌ കലൂർ ലെനിൻ സെന്ററിൽ എത്തിക്കും.

തുടർന്ന്‌ ഒമ്പതുമുതൽ വൈകിട്ട്‌ നാലുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം. ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എറണാകുളം ഗവ. മെഡിക്കൽ കോളേജിന്‌ മൃതദേഹം കൈമാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top