14 November Thursday

നിർമാണമേഖലയിലെ ആധുനികവൽക്കരണം: തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാർക്ക് പരിശീലനം നൽകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 30, 2022

തിരുവനന്തപുരം>  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിർവ്വഹിക്കേണ്ട എഞ്ചിനീയറിംഗ് പ്രവൃത്തികൾക്കും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് എഞ്ചിനീയറിംഗ് വിംഗിന്റെ ആഭിമുഖ്യത്തിലാണ് കിലയുടെ തൃശൂർ, കൊട്ടാരക്കര ക്യാമ്പസുകളിലാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസിൽ എഞ്ചിനീയർമാർക്കും പി എസ് സിയുടെ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ റാങ്ക്‌ലിസ്റ്റിലുള്ളവർക്കും പങ്കാളിയാവാം.

സർവ്വീസിൽ പ്രവേശിക്കുന്നതിന് മുമ്പ് ജനകീയ സംവിധാനത്തിലൂടെയുള്ള സർവ്വീസ്  നടപടിക്രമങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനും നിർമാണ മേഖലയിലെ ആധുനികവൽക്കരണത്തിന്റെ സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനായും ഇതാദ്യമായാണ് ഇത്തരത്തിലുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നതിന് ശേഷം വകുപ്പിലുണ്ടായ ഗുണപരമായ മാറ്റത്തിന് നിദാനമാണ് ഈ പരിശീലന പരിപാടി. ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും നടക്കേണ്ട വികസന പ്രവർത്തനങ്ങളെ ഈടുറ്റതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ www.celsgd.kerala.gov.in എന്ന പേജിലെ പ്രൊഫോർമ എഫ്.1151 മുഖാന്തരം അപേക്ഷിക്കാം. ക്യു ആർ കോഡ് മുഖാന്തിരം അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top