18 September Wednesday

എംപോക്‌സ്‌ ; കേരളത്തിലും ജാഗ്രത , ഭയക്കേണ്ട 
സാഹചര്യമില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024


തിരുവനന്തപുരം
പകർച്ചവ്യാധിയായ എംപോക്‌സ്‌ 116 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ കേരളത്തിലും ജാഗ്രത. നിലവിൽ ഭയക്കേണ്ട സാഹചര്യമില്ലെന്ന്‌ ആരോഗ്യ വിദഗ്‌ധർ വ്യക്തമാക്കി.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവർത്തകരുൾപ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക തുടങ്ങിയവയിലൂടെയാണ്‌ രോഗം പകരുന്നത്‌. പിസിആർ പരിശോധനയിലൂടെയാണ് എംപോക്‌സ് സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയിൽമാത്രം പതിനേഴായിര-ത്തിലധികം രോഗികളും അഞ്ഞൂറിലധികം മരണവുമാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്‌തത്‌. കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് 160 ശതമാനത്തിലധികമാണ്  രോഗവ്യാപനം.

2022 ജൂലൈ 14ന്‌ കേരളത്തിൽ എംപോക്‌സ്‌ സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെത്തിയ യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പിന്നീട്‌ രോഗമുക്‌തനായി. അന്ന്‌ കൃത്യമായ നിരീക്ഷണത്തിലുടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും രോഗപ്പകർച്ച തടയാനായി. ഈ അനുഭവങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടാകും. അന്ന്‌ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പുറത്തിറക്കിയിരുന്നു. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്ഒപി പിന്തുടരണമെന്ന്‌ കർശന നിർദ്ദേശമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top