08 November Friday

ഇഡി നോട്ടീസ്‌; മോഹൻലാൽ നേരിട്ട് ഹാജരായി മൊഴി നൽകണം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കൊച്ചി > പുരാവസ്‌തുക്കളെന്ന വ്യാജേന തട്ടിപ്പ്‌ നടത്തിയ കേസിൽ ജയിലിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ച നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. അടുത്തയാഴ്‌ച നേരിട്ട് ഹാജരായി മൊഴി നൽകാനാണ് നിർദേശം. മോൻസന്റെ കലൂരിലെ വീട്ടിലെ മ്യൂസിയം നിരവധി പ്രമുഖർ സന്ദർശിച്ചിരുന്നു. മറ്റൊരു നടൻ നിർദേശിച്ചതുപ്രകാരം മോഹൻലാലും സന്ദർശിച്ചതായാണ്‌ ഇഡിക്ക്‌ ലഭിച്ച വിവരം. ഇതേക്കുറിച്ച്‌ അറിയാനാണ്‌ സമൻസ്‌ അയച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top