കൊച്ചി> പുരാവസ്‌തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോൻസൺ മാവുങ്കലിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയതിനെതിരെ മക്കൾ സമർപ്പിച്ച ഹർജി ഹെെക്കോടതി തള്ളി.
ഇഡി കണ്ടുകെട്ടിയ ചേർത്തലയിലെ വീട് കുടുംബസ്വത്തായി ലഭിച്ചതും ചിട്ടികൾ തങ്ങളുടെ അമ്മയുടെ വരുമാനം ഉപയോഗിച്ച് 2005 മുതൽ തുടങ്ങിയതാണെന്നും കാണിച്ച്
മോൻസണിന്റെ മക്കളായ മാനസ്, ഡോ. മിമിഷ എന്നിവരാണ് ഹർജി നൽകിയത്. ഈ സ്വത്തുവകകൾ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ) നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ജസ്റ്റിസ് വി ജി അരുണാണ് ഹർജി പരിഗണിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..