03 December Tuesday

മണ്‍സൂണ്‍ ബമ്പര്‍ 
നറുക്കെടുപ്പ്‌ 
നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തിരുവനന്തപുരം> ഓണം ബമ്പർ പ്രകാശനവും മൺസൂൺ ബമ്പർ നറുക്കെടുപ്പും ബുധൻ പകൽ 1.30ന്‌ തിരുവനന്തപുരം ഗോർക്കി ഭവനിൽ നടക്കും. ഓണം ബമ്പർ ധനമന്ത്രി കെ എൻ ബാലഗോപാൽ നടൻ അർജുൻ അശോകന് നൽകി പ്രകാശനം ചെയ്യും. മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ്  അർജുൻ അശോകനും നിർവഹിക്കും. പത്തുകോടി രൂപ ഒന്നാം സമ്മാനമുള്ള മൺസൂൺ ബമ്പറിന്റെ 32,90,900 ടിക്കറ്റാണ്‌ തിങ്കൾ വൈകിട്ട്‌ നാലുവരെ വിറ്റുപോയത്‌. ടിക്കറ്റ്‌ വില 250 രൂപ.

25 കോടി രൂപയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക് ). മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനം. സമാശ്വാസ സമ്മാനമായി ഒമ്പതു പേർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകും. 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനവുമുണ്ട്. ടിക്കറ്റ്‌ വില 500.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top