21 December Saturday

ബിപോർജോയ് തീവ്രചുഴലിക്കാറ്റായി; കാലവർഷം മണിക്കൂറുകൾക്കകം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

തിരുവനന്തപുരം> തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്‌ചതന്നെ സംസ്ഥാനത്ത്‌ എത്തുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ടാഴ്‌ചയായി കടലിൽ നിലനിന്ന ചക്രവാതച്ചുഴി പടിഞ്ഞാറൻ കാറ്റിനെ തടസ്സപ്പെടുത്തിയിരുന്നു. ഇതാണ്‌, കാലവർഷം വൈകിപ്പിച്ചത്‌. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലുള്ള ‘ബിപോർജോയ്’ ചുഴലിക്കാറ്റ്  തീവ്രചുഴലിക്കാറ്റായി.

ഇത്‌ വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്നതിനാൽ കേരള തീരത്തെ ബാധിക്കില്ല. അറബിക്കടലിൽ അനുകൂല സാഹചര്യമായതിനാൽ ചുഴലിക്കാറ്റ്‌ കൂടുതൽ തീവ്രമാകാം. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത്‌ അഞ്ചു ദിവസം ഇടിയോടുകൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്‌. വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം, വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, ശനിയാഴ്‌ച  പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top