മൂവാറ്റുപുഴ
കാർഷികമേഖലയുടെ കരുത്തിൽ സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മേള ഓഡിറ്റോറിയം) ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്‌തു. ടി എൻ മോഹൻ പതാക ഉയർത്തി.
പ്രതിനിധി സമ്മേളനത്തിൽ സജി ജോർജ് താൽക്കാലിക അധ്യക്ഷനായി. എം ആർ പ്രഭാകരൻ രക്തസാക്ഷിപ്രമേയവും കെ ടി രാജൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. എം എ സഹീർ സ്വാഗതം പറഞ്ഞു. സജി ജോർജ്, വി ആർ ശാലിനി, വി കെ ഉമ്മർ, ബിനോയ് ഭാസ്കരൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.
ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ആരംഭിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, ആർ അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം പി എം ഇസ്മയില്‍ എന്നിവർ പങ്കെടുക്കുന്നു. 12 ലോക്കൽ കമ്മിറ്റികളിൽനിന്നായി 150 പ്രതിനിധികളും 19 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 169 പേരാണ് പങ്കെടുക്കുന്നത്.
ഞായർ രാവിലെ 10ന് പൊതുചർച്ച തുടരും. തുടർന്ന് ഏരിയ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. തിങ്കൾ വൈകിട്ട് നാലിന് മൂവാറ്റുപുഴ നഗരത്തിൽ ചുവപ്പുസേനാ പരേഡും റാലിയും നടക്കും. സീതാറാം യെച്ചൂരി നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ട്) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിന്റെ ഗാനമേള.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..