22 December Sunday

വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തൃശൂർ> ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ. കാട്ടികുളം അജയന്റെ ഭാര്യ മിനി, മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ  ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

പിന്നാലെ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top