23 December Monday

കടന്നൽക്കുത്തേറ്റ് അമ്മയ്‌ക്ക്‌ പിന്നാലെ മകളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

തങ്കമ്മ, കുഞ്ഞുപെണ്ണ്

മുണ്ടക്കയം> പുഞ്ചവയൽ പാക്കാനത്ത്‌ നാലുപേർക്ക്‌ കടന്നൽക്കുത്തേറ്റ സംഭവത്തിൽ അമ്മയ്‌ക്കു പിന്നാലെ മകളും മരിച്ചു. കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് (110) ബുധൻ രാവിലെയാണ്‌ മരിച്ചത്. ഒരു മണിയോടെ മകൾ തങ്കമ്മയും (70) മരിച്ചു.

ചൊവ്വ വൈകീട്ട് നാലോടെയാണ് സംഭവം. വീടിനു സമീപത്തെ കുരുമുളക്‌ വള്ളിയിലുണ്ടായിരുന്ന കടന്നൽ കൂട്ടമാണ്‌ ഇവരെ ആക്രമിച്ചത്‌. പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്‌. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top