22 December Sunday

മകള്‍ക്ക്‌ പുതുജീവിതം സമ്മാനിച്ച് അമ്മ പോയത് മരണത്തിലേയ്ക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

വാഴൂര്‍ > മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മാതാവ് വാഹനപകടത്തില്‍ മരിച്ചു.എരുമേലി കൊച്ചാനിമൂട്ടില്‍ ഷീനാ ഷംസുദീന്‍(52) ആണ് മരിച്ചത്.

ദേശീയപാതയില്‍ വാഴൂര്‍ ഇളമ്പള്ളിക്കവലയില്‍ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നു ഭര്‍ത്താവ് ഷംസുദ്ദീന് സാരമായി പരിക്കേറ്റു. മകന്‍ നെബില്‍ മുഹമ്മദ്ഷാ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട മുപ്പതടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

കോട്ടയം സ്വദേശി ഷെമീമുമായുള്ള ഷീനയുടെ മകള്‍ നെഫ് ലയുടെ വിവാഹം ഞായറാഴ്ച്ചയായിരുന്നു.കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്ത ശേഷം തിരികെ എരുമേലിയ്ക്ക് മടങ്ങും വഴി രാത്രി 11.30 ഓടെയായിരുന്നു അപകടം.സംഭവസ്ഥലത്ത് വെച്ച് തന്നെ ഷീന മരണമടഞ്ഞു.

പാണപിലാവ് ഗവ: സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്നു.എരുമേലി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ് പരേത.ഖബറടക്കം ചൊവ്വാഴ്ച്ച നടക്കും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top