21 November Thursday

നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

തിരുവനന്തപുരം > നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25) യുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണ് ശ്രുതി തൂങ്ങി മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത്.

ആറ് മാസം മുൻപായിരുന്നു ശ്രുതിയുടെ വിവാഹം. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കായിരുന്നു ഭർത്താവ്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും ശ്രുതിക്ക് വിവാഹസമയത്ത് വീട്ടുകാർ നൽകിയിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്ന പേരിൽ ഭർതൃമാതാവ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് വിവരം. ശ്രുതിയുടെ പിതാവ് തമിഴ്‌നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. കുടുംബം വർഷങ്ങളായി ‌‍കോയമ്പത്തൂരിൽ താമസമാണ്.

മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഭർത്താവിന്റെ അമ്മ നിർബന്ധിച്ചെന്നും പുറത്തുവന്ന ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു. ഭർത്താവിനൊപ്പം വീടിനു പുറത്തു പോകാൻ പോലും അനുവദിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതി പറയുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top