21 November Thursday

മൊബൈലിൽ സിനിമ പകർത്തി വ്യാജപതിപ്പുണ്ടാക്കുന്ന തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

പ്രതീകാത്മകചിത്രം

തിരുവനന്തപുരം > തിയറ്ററിൽ നിന്ന് മൊബൈലിൽ സിനിമ പകർത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തിയറ്ററിൽ നിന്ന് പുതിയ സിനിമകൾ പകർത്തി വ്യാജപതിപ്പ് ഇറക്കുന്ന സംഘത്തിലെ അം​ഗങ്ങളാണ് തിരുവനന്തപുരത്തുള്ള സിനിമ തിയറ്ററിൽ നിന്ന് പിടിയിലായത്. ധനുഷിന്റെ പുതിയ തമിഴ് ചിത്രം രായൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. തിയറ്റർ ഉടമകളുടെ സഹായത്തോടെയാണ് പിടികൂടിയത്. കാക്കനാട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. മധുര സ്വദേശികളാണെന്നാണ് വിവരം.

പ‍ൃഥ്വിരാജ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ തിയറ്ററിൽ റിലീസ് ചെയ്‌തതിനു പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് നിർമാതാവ്യ സുപ്രിയ മേനോൻ കാക്കനാട് പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ നടന്ന അന്വേഷണത്തിന്റെ ഭാ​​ഗമായാണ് തിരുവനന്തപുരത്തു നിന്നുള്ള സംഘത്തെ പിടികൂടിയത്. തിരുവനന്തപുരത്തുള്ള തിയറ്ററുകൾ കേന്ദ്രീകരിച്ചാണ് സംഘം സിനിമകൾ പകർത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top