09 November Saturday

വമ്പൻ കണ്ടെയ്‌നർ ഷിപ്പിങ് 
കമ്പനി എംഎസ്‌സി കൊച്ചിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


തിരുവനന്തപുരം
കണ്ടെയ്‌നർ ഷിപ്പിങ്‌ രംഗത്ത്‌ ലോകത്ത്‌ ഒന്നാംസ്ഥാനത്തുള്ള മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി (എംഎസ്‌സി)യുടെ ആദ്യ യൂണിറ്റ്‌ കൊച്ചിയിൽ ആരംഭിക്കും. വർഷം 245 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള കമ്പനിക്ക്‌ 850 കപ്പലുകൾ സ്വന്തമായുണ്ട്‌.

ജനീവ  ആസ്ഥാനമായ കമ്പനിയുടെ ഐടി-, ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇൻഫോപാർക്ക് ഫെയ്‌സ് ഒന്നിലുള്ള ലുലു സൈബർ ടവറിൽ 20,000 ചതുരശ്ര അടി സ്ഥലമേറ്റെടുത്തതായി വ്യവസായ മന്ത്രി പി രാജീവ്‌ അറിയിച്ചു.  250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുംവിധം എത്രയും പെട്ടെന്ന് നിർമാണം പൂർത്തിയാക്കും.

സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാനമെന്ന്‌ അടയാളപ്പെടുത്തിയ മാരിടൈം മേഖലയിൽ രാജ്യത്തിന്റെ ഹബ്ബാകാനുള്ള ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നുകൂടിയാണിത്. ലോകോത്തര മാരിടൈം കമ്പനിയായ കോങ്‌സ്‌ബർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഉടൻ മറ്റൊരു ആഗോള കമ്പനികൂടി ഇവിടേക്ക്‌ കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന്‌ തെളിയിക്കുന്നതാണ്‌’ മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.  1970ൽ സ്ഥാപിച്ച കമ്പനിക്ക്‌ 155 രാജ്യങ്ങളിലായി 675 ഓഫീസുകളും രണ്ടുലക്ഷം ജീവനക്കാരുമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top