കോഴിക്കോട്> എം ടി വാസുദേവൻ നായരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രിയിൽ നിന്ന് കൊട്ടാരം റോഡിലെ വീട്ടിലെക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് വരെ വീട്ടിൽ.
മന്ത്രി എ കെ ശശീന്ദ്രൻ, ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ എം സ്വരാജ്, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഷാഫി പറമ്പിൽ എംപി, സി പി ഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ, എം എൻ കാരശേരി, കോൺഗ്രസ് നേതാക്കളായ പി എം നിയാസ്, കെ സി അബു എന്നിവർ മരണ വിവരമറിഞ്ഞയുടൻ ആശുപത്രിയിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..