തിരുവനന്തപുരം>മലയാളകഥയുടെ രാജശില്‍പ്പിയാണ് വിട വാങ്ങിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. കഥാകൈരളിയുടെ എഴുത്തച്ഛന് സ്‌നേഹാഞ്ജലി അര്‍പ്പിക്കുന്നുവെന്നും മന്ത്രി ഡോ. ബിന്ദു അനുശോചിച്ചു
വള്ളുവനാടന്‍ ഗ്രാമീണജീവിതത്തിന്റെ ലാളിത്യവും ആര്‍ജ്ജവവും അനുപമമായ ശൈലിയില്‍ വരഞ്ഞിട്ട സര്‍ഗ്ഗവൈഭവമായിരുന്നു എം ടി. അത് പ്രചോദനമാവാത്ത മലയാളി സഹൃദയര്‍ ആരുമുണ്ടാവില്ല. കഥയിലൂടെയും നോവലുകളിലൂടെയും വൈവിദ്ധ്യപൂര്‍ണ്ണമായ അഭ്രകാവ്യങ്ങളിലൂടെയും മലയാളികളുടെ ഭാവുകത്വപരിണാമത്തില്‍ ഏറ്റവും വലിയ സ്വാധീനമായി മാറിയ പ്രിയതര സാന്നിദ്ധ്യമായിരുന്നു എം ടി - മന്ത്രി പറഞ്ഞു.
അസാധാരണമായ കയ്യടക്കത്തോടെ സാധാരണമനുഷ്യരുടെ ജീവിതസംഘര്‍ഷങ്ങളുടെ കഥകളാണ് എം ടി പറഞ്ഞത്. സഹൃദയരാല്‍ ഏറ്റവുമധികം സ്‌നേഹിക്കപ്പെട്ട കേരളത്തിന്റെ സ്വന്തം എം ടി ക്ക് വിനീതമായ സ്‌നേഹാഞ്ജലി - മന്ത്രി വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..