31 October Thursday

മുദ്ര വായ്പാ പരിധി 
20 ലക്ഷമാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കൊച്ചി > ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന മുദ്ര വായ്പാപദ്ധതിയുടെ ഉയർന്ന പരിധി 10 ലക്ഷത്തിൽനിന്ന്‌ 20 ലക്ഷം രൂപയാക്കി ഉയർത്തി. അഞ്ചുമുതൽ 10 ലക്ഷം രൂപയുടെവരെ  മുദ്ര വായ്പ എടുത്ത് തിരിച്ചടച്ചവർക്കാണ് 20 ലക്ഷം രൂപയുടെ വായ്പ ലഭിക്കുക.  ഇതിനായി ‘തരുൺ പ്ലസ്’ എന്ന പുതിയ വിഭാഗംകൂടി ഉൾപ്പെടുത്തി. പിഎംഎംവൈയ്ക്ക് കീഴിലുള്ള വായ്പാപദ്ധതിയില്‍  ശിശു (50,000 രൂപ), കിഷോർ (50,000 –-അഞ്ചുലക്ഷംവരെ), തരുൺ (5,00,000–10 ലക്ഷംവരെ) എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളാണ് നിലവിലുണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top