18 December Wednesday

പഴയ ഓർമയിൽ ശാഖക്ക് കാവൽ നിൽക്കാൻ സുധാകരനും ഗോൾവാൾക്കറെ പൂജിക്കാൻ സതീശനും സന്ദീപിനൊപ്പമുണ്ടാകും: മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കോട്ടയം> സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ ഓർമയിൽ ശാഖയ്ക്ക് കാവൽ നിൽക്കാനും ​ഗോൾവാൾക്കറെ പൂജിക്കാനും കോൺ​ഗ്രസ് നേതാക്കൾ കൂടിയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

സന്ദീപ് മതവാർഗീയതയെ ഉപേക്ഷിച്ചാൽ സന്തോഷം. ബിജെപിയുടെ രാഷ്ട്രീയം ഉപേക്ഷിച്ചോയെന്നറിയില്ല. പഴയ ഓർമയിലാണ് സന്ദീപ് കോൺഗ്രസിൽ പോകുന്നതെങ്കിൽ പറ്റിയ സ്ഥലമാണ്. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കണമെന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ് കൂടിയുണ്ടാകും. ഗോൾവാൾക്കറെ പൂജിക്കണമെന്ന് തോന്നിയാൽ പ്രതിപക്ഷ നേതാവ് കൂടെയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top