22 December Sunday

മുല്ലപ്പെരിയാർ 
ജലനിരപ്പ് ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായർ രാവിലെ ആറിന് 128.40 അടിയായി ഉയർന്നു. കഴിഞ്ഞവർഷത്തേക്കാൾ 8.2 അടി വെള്ളം കൂടുതലുണ്ട്.  അണക്കെട്ട് പ്രദേശത്ത് 4.8 മില്ലീമീറ്ററും തേക്കടിയിൽ 0.4 മില്ലീമീറ്ററും കുമളിയിൽ ഒരു മില്ലിമീറ്ററും മഴ പെയ്തു.

ഇടുക്കിയിൽ 
ജലനിരപ്പ് 50 ശതമാനം കവിഞ്ഞു

ഇടുക്കി > മഴ പൂർണമായി മാറിനിന്നിട്ടും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 50 ശതമാനം പിന്നിട്ടു. ഞായർ രാവിലെ ഏഴുവരെയുള്ള കണക്കുപ്രകാരം 2355.10 അടി വെള്ളമുണ്ട്. സംഭരണശേഷിയുടെ 50.15 ശതമാനമാണിത്. 24 മണിക്കൂറിൽ രണ്ടടിയോളമാണ് വർധന. കഴിഞ്ഞദിവസം പദ്ധതിമേഖലയിൽ 0.6 മില്ലീമീറ്റർ മാത്രമാണ് മഴ ലഭിച്ചത്. ഞായർ പകലും ജില്ലയിൽ കാര്യമായി മഴ പെയ്‍തില്ല. പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനത്തിൽ നേരിയ വർധനയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top