22 December Sunday

മഴ കുറഞ്ഞു; മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കുമളി> മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴം രാവിലെ ആറിന് 122.15 അടിയിലേക്ക് താഴ്ന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം അണക്കെട്ടില്‍ 133.65 അടി വെള്ളം ഉണ്ടായിരുന്നു. വ്യാഴം രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 420 ഘനയടിവീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്‌നാട് സെക്കന്‍ഡില്‍ 993 ഘനയടിവീതം കൊണ്ടുപോയി.

24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് പ്രദേശത്ത് 0.6 മില്ലിമീറ്ററും തേക്കടിയില്‍ 1.4 മില്ലിമീറ്ററും കുമളിയില്‍ രണ്ട് മില്ലിമീറ്ററും മഴപെയ്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top