ചെന്നൈ
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട് തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി. . തേനി ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയത്. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്.
കര്‍ശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍ എത്തിയ ബുധനാഴ്ച തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാം അറ്റകുറ്റപ്പണിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. ഉപാധികളോടെയാണ് അനുമതി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..