21 December Saturday

ബാബ്‌റി മസ്‌ജിദ്‌ : സുധാകരനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


കോഴിക്കോട്‌
ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സംഭവം ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന്‌ കെപിസിസി മുൻ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  ഇന്ത്യൻ മതേതരത്വത്തിന്റെ സ്തംഭമാണ് തകർന്നത്. പലതും വിസ്മരിക്കാം. എന്നാൽ ഇതൊന്നും മറക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌ ജാംബവാന്റെ കാലത്താണെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അഭിപ്രായം തള്ളിയാണ്‌ മുല്ലപ്പള്ളി നിലപാട്‌ വ്യക്തമാക്കിയത്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌  നിസ്സാരവൽക്കരിക്കാൻ കഴിയില്ല എന്നതാണ് തന്റെ നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top