തിരുവനന്തപുരം > എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് കെഎസ് യു സമരം നടത്തിയത് കെപിസിസിയുടെ അറിവോടെയല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പരീക്ഷ മാറ്റണമെന്ന് പറയുന്നില്ല. നിശ്ചയിച്ചതു പോലെ നടക്കട്ടെ. പക്ഷേ, കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കുട്ടികളെ തെർമൽ സ്‌കാനിങിന് വിധേയമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തനിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ചും മുല്ലപ്പള്ളി പ്രതികരിച്ചു. പിതൃശൂന്യ പോസ്റ്ററുകളെക്കുറിച്ച് എന്ത് പറയാനാണ് എന്നായിരുന്നു പ്രതികരണം. ഇങ്ങനെ സ്വഭാവഹത്യ നടത്തുന്നത് ശരിയല്ല. പരാതിയുണ്ടെങ്കിൽ തന്റെ മുന്നിൽ കൊണ്ടുവരികയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..