ആലുവ
ആലുവ ടാസ്, കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് എന്നിവചേർന്ന് ‘കല, സാമൂഹികമാറ്റത്തിന്’ എന്ന സന്ദേശവുമായി മുല്ലപ്പെരിയാർ നൃത്താവിഷ്കാരം നടത്തി.
വയനാട് ദുരന്തം, സുർക്കി നിർമിത തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർച്ച, ഗുജറാത്തിലെ മാച്ചു അണക്കെട്ട് ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് നൃത്തം ചിട്ടപ്പെടുത്തിത്. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിലെ രഹന നന്ദകുമാറിന്റെ നേതൃത്വത്തിൽ അനുപമ അനിൽകുമാർ, ശിശിര ഷണ്മുഖൻ, അഖില ശിവൻ, ജി ദേവപ്രിയ, ആർദ്ര പ്രസാദ്, തേജ പ്രഭാത്, അതുല്യ വിജയൻ, എസ് ശരണ്യ എന്നിവരാണ് രംഗത്ത് അവതരിപ്പിച്ചത്.
നൃത്താവിഷ്കാരം രചന പ്രൊഫ. പി പി പീതാംബരനും നൃത്തഏകോപനം സുധാ പീതംബരനും സംഗീതസംവിധാനം ബാബുരാജ് പെരുമ്പാവൂരും പാട്ട് ശ്രീകുമാർ ഊരകവും നിർവഹിച്ചു. മൃദംഗം ബാബു പള്ളുരുത്തി, വയലിൻ അനിൽ ഇടപ്പള്ളി, തബല ആർ ഋഷികേശ്, സ്പെഷ്യൽ ഇഫക്ട് പി ബി ബാബുരാജ്, ഫ്ലൂട്ട് എ കെ രഘുനാഥ് എന്നിവരും പങ്കെടുത്തു.
നൃത്തസന്ധ്യ ടാസ് പ്രസിഡന്റ് എസ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി എൻ കെ മാരാർ, ട്രഷറർ കെ ജി മണികണ്ഠൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..