കോഴിക്കോട്> മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം മുസ്ലിം സംഘടനകളെല്ലാം അംഗീകരിച്ചതാണ്.
സർക്കാരും വഖഫ് ബോർഡുമാണ് വഖഫ് ഭൂമിയെന്ന് പറയുന്നത്. സർക്കാരിന് ഇത് വഖഫ് ഭൂമി അല്ലെന്ന് അംഗീകരിച്ച് പ്രശ്‌നം ഉടൻ തീർക്കാവുന്നതാണ്. എന്നാൽ ജുഡീഷ്യൽ കമീഷനെ വച്ചത് സംഘപരിവാറിനെ സഹായിക്കാനാണ്. പ്രശ്‌നം തീർക്കാതെ മുതലെടുപ്പാണ് സർക്കാർ ലക്ഷ്യമെന്നും സതീശൻ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..