08 September Sunday

ആകാശം പൊട്ടിയൊഴുകി, 
മൂന്നാറിനെ കശക്കിയെറിഞ്ഞു

പാട്രിക്‌ വേഗസ്‌Updated: Tuesday Jul 16, 2024
 
മൂന്നാർ> 100 വർഷംമുമ്പ് ജൂലൈയിലാണ് മൂന്നാർ പട്ടണം ഒലിച്ചുപോയത്. കൊല്ലവർഷം 1099 കർക്കടകത്തിലണ്ടായ ആ പ്രളയമാണ്‌ 99ലെ പ്രളയമെന്ന്‌ അറിയപ്പെടുന്നത്. സ്വിറ്റ്സർലാൻഡിന്‌ സമാനമായി ബ്രിട്ടീഷുകാർ പടുത്തുയർത്തിയ മൂന്നാർ പട്ടണത്തെ  പ്രളയം തകർത്തെറിഞ്ഞു. മഴയിൽ ഒലിച്ചെത്തിയ മരങ്ങളും കല്ലും മറ്റും അടിഞ്ഞുകൂടി, ഇപ്പോഴത്തെ മാട്ടുപ്പെട്ടി അണക്കെട്ടിനുസമീപം താൽക്കാലിക ബണ്ട്‌ രൂപപ്പെട്ടു. 
 
ജൂലൈ 18നുണ്ടായ ഉരുൾപൊട്ടലിൽ ഈ ബണ്ട്‌ തകർത്തൊഴുകിയ വെള്ളം മൂന്നാർ പട്ടണത്തെ തുടച്ചുനീക്കി.  ഹെഡ്‌വർക്ക്‌ അണക്കെട്ട്‌ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിനുസമീപമായിരുന്നു രണ്ടാമത്തെ താൽക്കാലിക ബണ്ട്‌. അത്‌ തകർന്നാണ്‌ മൂന്നാറിൽ മണിക്കൂറുകൾക്കകം രണ്ടാമത്തെ പ്രളയമുണ്ടായത്‌. പെരിയവരൈ, കന്നിമല ഭാഗത്തുനിന്നുള്ള മഴവെള്ളംകൂടി ഒലിച്ചെത്തിയതോടെ പള്ളിവാസലിൽ കനത്ത നാശം. 200 ഏക്കർ പ്രദേശം ഒലിച്ചുപോയി. 

 
കരിന്തിരിമല നാമാവശേഷമായി. മൂന്നാർ ദിവസങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടന്നു. ഇന്ത്യയിലെ ആദ്യ മോണോ റെയിലായ മൂന്നാറിലെ കുണ്ടള വാലി റെയിൽവേ ലൈനിന്‌ പ്രളയത്തെ അതിജീവിക്കാനായില്ല. പാളങ്ങൾ ഒലിച്ചുപോയി. മൂന്നാറിൽനിന്ന് ടോപ് സ്റ്റേഷൻവരെയായിരുന്നു ആ നാരോഗേജ് റെയിൽപാത

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top