മൂന്നാർ
മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ വിനോദ സഞ്ചാരികളും ഫോട്ടോഗ്രാഫർമാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നെജു (62), അജ്മി (16), ഷഹാലുദീൻ (58), തൻസഫ് (29), ഭാര്യ ഷാഹിന (22), ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്തു (30) എന്നിവരാണ് പരിക്കേറ്റ് മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിലുള്ളത്.
എക്കോ പോയിന്റിൽ ബോട്ടിങ് സെന്ററിലേക്കുള്ള പ്രവേശന പാസ് എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പാസെടുത്തശേഷമെ ബോട്ടിങ് സെന്ററിലേക്ക് കടത്തിവിടുകയുള്ളുവെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും വിനോദസഞ്ചാരികൾ കൂട്ടാക്കിയില്ല. ഇതിനിടെ പാസെടുക്കാതെ ഏതാനുംപേർ അകത്തേക്കുകയറിയത് സമീപത്തുനിന്ന ഫോട്ടോഗ്രാഫർമാർ ചോദ്യംചെയ്തതാണ് വിനോദസഞ്ചാരികളെ പ്രകോപിപ്പിച്ചത്. നെജുവിന്റെയും അനന്തുവിന്റെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവിഭാഗവും നൽകിയ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..