15 December Sunday
സഹകരണമന്ദിരം നാടിന്‌ സമർപ്പിച്ചു

മുപ്പത്തടം സഹ. ബാങ്ക്‌ മാതൃക: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Dec 15, 2024

ആലുവ
മുപ്പത്തടം സഹകരണ ബാങ്കിന്റെ വളർച്ച മാതൃകാപരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പത്തടം സഹകരണ ബാങ്കിന്റെ സഹകരണമന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകാരികളുടെ ആത്മാർഥമായ പ്രവർത്തനവും വിശ്വാസ്യതയുമാണ്‌ വളർച്ചയ്‌ക്ക്‌ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മന്ത്രി പി രാജീവ് അധ്യക്ഷനായി. ഹെഡ് ഓഫീസ് പ്രഭാത–-സായാഹ്ന ശാഖ മന്ത്രി ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കൽ സ്റ്റോർ എസ് ശർമയും നീതി ലാബ് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ളയും സേഫ് ഡെപ്പോസിറ്റ് കെ  എം ദിനകരനും ഉദ്ഘാടനം ചെയ്തു. സഹകരണ ഡോക്യുമെന്ററി ടി പി അബ്ദുൾ അസീസ് പ്രകാശിപ്പിച്ചു. ബാങ്ക് പ്രസിഡന്റ്‌ വി എം ശശി, സെക്രട്ടറി പി എച്ച് സാബു, വൈസ് പ്രസിഡന്റ് സി ജി വേണുഗോപാൽ, അഡ്വ. എം എം മോനായി, യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആർ രാജലക്ഷ്മി, കെ സജീവ് കർത്താ, കെ ബി വർഗീസ്‌, എം കെ ബാബു തുടങ്ങിയവർ സംസാരിച്ചു.


കടുങ്ങല്ലൂർ പഞ്ചായത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ അനുമോദിച്ചു. സഹകരണമന്ദിരം നിർമിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനും പ്രോജക്ട് കൺസൾട്ടൻസി കെ ടി മുരളിക്കും മുഖ്യമന്ത്രി ഉപഹാരം നൽകി. 15 കോടി ചെലവിലാണ്‌ പാർക്കിങ്‌ സൗകര്യം ഉൾപ്പെടെ അഞ്ചുനിലകളിലായി മന്ദിരം നിർമിച്ചത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുംവിധമാണ് സജ്ജീകരണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top