19 December Thursday

ആലപ്പുഴയിൽ വയോധികയെ കൊച്ചുമകൻ തള്ളിയിട്ടു കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ആലപ്പുഴ > ആലപ്പുഴയിൽ വയോധികയെ കൊച്ചുമകൻ തള്ളിയിട്ട് കൊലപ്പെടുത്തി. പുളിങ്കുന്ന് സ്വ​ദേശി സരോജിനിയാണ് മരിച്ചത്. കൊച്ചുമകൻ ജിത്തുവാണ് ഇവരെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഞായർ രാത്രിയായിരുന്നു സംഭവം.

ലഹരിക്കടിമയായ ജിത്തുവും സരോജിനിയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനെത്തുടർന്ന് വീടിനു പുറത്ത് റോഡിനു സമീപം നിൽക്കുകയായിരുന്ന സരോജിനിയെ ജിത്തു തള്ളിയിടുകയായിരുന്നു. വഴിയിൽ കിടന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ​ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top