22 December Sunday

യുവാവ്‌ റോഡിൽ മരിച്ച്‌ കിടന്ന സംഭവം കൊലപാതകം; രണ്ട് പേർ പൊലീസ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

കൊച്ചി > എറണാകുളം എളമക്കരയിൽ യുവാവ്‌ റോഡിൽ മരിച്ച്‌ കിടന്നത്‌ കൊലപാതകമെന്ന്‌ സ്ഥിരീകരണം. സംഭവത്തിൽ ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലം സ്വദേശി ഷമീറിനെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കസ്സറ്റഡിയിലുള്ളയാൾ തൃപ്പൂണിത്തുറ സ്വദേശിയാണ്‌.

തിരുവോണനാളിലാണ്‌ മരോട്ടിച്ചുവട്‌ പാലത്തിന്‌ സമീപത്ത്‌ താമസിക്കുന്ന പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മരോട്ടിച്ചുവട്‌ ഷാപ്പിന് സമീപം മുറിവുകളോടെ പ്രവീണിന്റെ മൃതദേഹം കിടക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top