22 December Sunday

കണ്ണൂരില്‍ പൊലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കണ്ണൂര്‍> പൊലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കണ്ണൂര്‍ കരിവള്ളൂരിലാണ് ക്രൂരമായ കൊലപാതകം. ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് ഒളിവിലാണ്.

കരിവള്ളൂര്‍ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസര്‍ക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു.

ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top