09 September Monday
ഹൈവേ കൊള്ളക്കാരെന്ന്‌ സംശയം

മലയാളി ഡ്രൈവറെ
തമിഴ്‌നാട്ടില്‍‌ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

നെടുമ്പാശേരി -
മലയാളി ലോറി ഡ്രൈവറെ തമിഴ്നാട് കൃഷ്ണഗിരിയിൽ  കുത്തിക്കൊന്നു. ചെന്നൈ നാമക്കൽ ട്രാൻസ്‍പോര്‍ട്ട് കമ്പനിലെ ലോറിഡ്രൈവറായ നെടുമ്പാശേരി മേയ്ക്കാട് കാരക്കാട്ടുകുന്ന് മുളവരിക്കൽ വീട്ടിൽ ഏല്യാസാണ്‌ (42) കൊല്ലപ്പെട്ടത്. ബംഗളൂരു–ചെന്നൈ റൂട്ടില്‍ കൃഷ്ണഗിരിയിലെ ശരവണഭവൻ ഹോട്ടലിനുമുന്നിലാണ് സംഭവം

. ഹൈവേയിലെ കൊള്ളക്കാരുടെ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ്‌ നിഗമനം. ലോറിയിൽ ഇലക്‌ട്രോണിക് വസ്തുക്കളാണ് ഉണ്ടായിരുന്നത്. കൃഷ്ണ​ഗിരിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു കൊലപാതകം.

കൃഷ്ണഗിരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. തമിഴ്നാട് പൊലീസാണ് അന്വേഷണം നടത്തുന്നത്. പരേതനായ തോമസാണ് ഏല്യാസി​ന്റെ അച്ഛന്‍. അമ്മ: അമ്മിണി. മകന്‍: അലൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top