കൊച്ചി
മുനമ്പത്തെ താമസക്കാർക്ക് കരമടയ്‌ക്കാൻ അനുമതി നൽകി സർക്കാർ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിനെതിരെ വഖഫ് ബോർഡിൽ പ്രമേയം അവതരിപ്പിച്ചത് മുസ്ലിംലീഗ് നേതാവ് എം സി മായിൻഹാജി. മുനമ്പത്തെ താമസക്കാർ അന്യരാണെന്നും അവർക്ക് കരമടയ്‌ക്കാൻ അനുമതി നൽകുന്നത് വഖഫ് ബോർഡിന് ചീത്തപ്പേരുണ്ടാക്കുമെന്നും പരാമർശിക്കുന്ന പ്രമേയമാണ് അവതരിപ്പിച്ചത്. അന്യാധീനപ്പെട്ട ഭൂമി 2019ൽ പാണക്കാട് റഷീദലി തങ്ങൾ തിരിച്ചുപിടിച്ച കാര്യവും 2022 ഒക്‌ടോബർ 18ന് ബോർഡിന് നൽകിയ പ്രമേയത്തിൽ പറയുന്നു.
2022 ജൂലൈ 20ന് റവന്യുമന്ത്രി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുനമ്പത്തുകാർക്ക് നികുതിയടയ്‌ക്കാൻ അനുമതി നൽകാൻ തീരുമാനം.
ഇത് ഏതുവിധേനയും തടയാനാണ് അത്യപൂർവ സന്ദർഭങ്ങളിൽ മാത്രം ബോർഡ് യോഗത്തിൽ അനുവദിക്കുന്ന പ്രമേയാവതരണം ലീഗ് നേതാവ് നടത്തിയത്. ബോർഡിലെ വഖഫ് മുതവല്ലിമാരുടെ പ്രതിനിധിയാണ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ മായിൻഹാജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..