23 December Monday

VIDEO:- റീബിൽഡ് വയനാട്; മുത്തപ്പൻ തെയ്യവും ഡിവൈഎഫ്ഐയോടൊപ്പം കണ്ണിചേരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

കാസർകോട്> തോളേനി ശ്രീ മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം റിബിൽഡ് വയനാടിന്റെ ഭാഗമായി. ഭക്ത ജനങ്ങൾ നൽകിയ തെയ്യം തൊഴുത് വരവിലെ ഒരു വിഹിതമാണ് റീബിൽഡ് വയനാട് പ്രവർത്തനത്തിലേക്ക് തെയ്യം നൽകിയത്. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് പണം ഏറ്റു വാങ്ങി.  മേഖല സെക്രട്ടറി കെ വി അജിത്ത് കുമാർ, എം എ നിതിൻ, സച്ചിൻ ഒ എം, വി കെ രാഹുൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top