01 November Friday

ബിജെപി ഓഫീസിലേക്ക് എത്തിച്ചത് കോടികളുടെ കള്ളപ്പണം: സമ​ഗ്ര അന്വേഷണം വേണമെന്ന് എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

തിരുവന്തപുരം> 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴൽപ്പണം എത്തിച്ചെന്ന മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിൽ  സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ ഗുരതരമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നത് ബിജെപിയുടെ രീതിയാണ്. കൊടകര കേസ് കള്ളപ്പണം വിതരണം ചെയ്തതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വെളിപ്പെടുത്തലിൽ അന്വേഷണം നടത്തേണ്ടത് ഇഡിയാണ്.  പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇഡി അന്വേഷിക്കൂ. ബിജെപി എന്തുകൊള്ള നടത്തിയാലും അന്വേഷിക്കേണ്ടതില്ലെന്നതാണ് ഇഡിയുടെ നിലപാട്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് ആതാണ് ഇഡി നിലപാടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top