23 December Monday

വോട്ടിനു വേണ്ടി കോൺഗ്രസ്‌ ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

മയ്യിൽ (കണ്ണൂർ)> നാലു വോട്ടിനു വേണ്ടി കോൺഗ്രസ്‌ ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാതി ബോധമല്ല, രാഷ്ട്രീയ ബോധമുള്ളവരാണ് കേരളത്തിലെ വോട്ടർമാർ. അവർക്ക് ഇതെല്ലാം മനസിലാകുമെന്നും എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാലക്കാട്ട്‌ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ  മുരളീധരൻ തന്നെ പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ പ്രധാന വക്താവായി മാറിയത് കൊണ്ടാണ് വി ഡി സതീശൻ അതിനെ തള്ളിപ്പറയുന്നത്‌. കോൺഗ്രസിന്റെയും ബിജെപിയുടെയും ഒട്ടേറെ വോട്ടുകൾ ഇത്തവണ എൽഡിഎഫിന്‌കിട്ടും.

കഴിഞ്ഞ തവണ ഷാഫിക്ക്‌ കിട്ടിയ മതനിരപേക്ഷ വോട്ടുകൾ ഇക്കുറി ഡോ. പി സരിന്‌ ലഭിക്കും. എൽഡിഎഫിന്‌ ഏറെ അനുകൂലമായ അന്തരീക്ഷമാണുള്ളത്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ പരാജയത്തിൽനിന്ന് വലിയ തിരിച്ചു വരവാവും എൽഡിഎഫിന്‌ ഇത്തവണ ഉണ്ടാവുകയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top