22 December Sunday

സന്ദീപ് ബിജെപി വിട്ടത് നന്നായി; കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വലിയ വ്യത്യാസമില്ല: എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

പാലക്കാട്> സന്ദീപ് വാര്യര്‍ ബിജെപി വിട്ടത് നന്നായെന്നും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വലിയ വ്യത്യാസമില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാര്‍ടി നിലപാട് എടുക്കൂ. ഒരാള്‍ ഇങ്ങോട്ട് വരുന്നതോ പോകുന്നതോ അല്ല പ്രശ്‌നം. ഇന്നലെ വരെ നില്‍ക്കുന്ന നിലപാടില്‍ നിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ സ്വീകരിക്കും. ഭൂതകാലം മാത്രം നോക്കി നിലപാട് എടുക്കാറില്ല. നിലപാട് വ്യക്തമാക്കിയാല്‍ അതനുസരിച്ച് പാര്‍ടി തീരുമാനമെടുക്കും. സരിന്റെ കാര്യത്തില്‍ എടുത്ത നിലപാട് അതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top