28 December Saturday

അംബേദ്കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

കൊല്ലം> ഭരണഘടനയെയും അത്‌ തയ്യാറാക്കിയവരെയും അംഗീകരിക്കാൻ സംഘപരിവാർ ഒരുക്കമല്ലെന്നും ഡോ. അംബേദ്‌കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറിയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം  ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച്‌ ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്മൃതിയിലും ചാതുർവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയാണ് സംഘപരിവാർ. വിശ്വാസത്തിന്റെ പേരുപറഞ്ഞ് കുറേനാൾ നടന്നാൽ ജനം അത് അംഗീകരിക്കില്ല എന്നതാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ തോൽവി തെളിയിച്ചത്‌. വർഗീയ ധ്രുവീകരണം ബിജെപി നടത്തുമ്പോൾ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിന്‌.

എന്നാൽ, ഓരോ ഘട്ടത്തിലും എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കൃത്യവും സൂക്ഷ്‌മവുമായി പരിശോധിച്ചാണ് സിപിഐ എമ്മിന്റെ ഓരോ പാർടി കോൺഗ്രസും പൂർത്തിയായിട്ടുള്ളത്.
വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിനൊപ്പം സംസ്ഥാനത്തെ എത്തിക്കാനുള്ള ചരിത്രദൗത്യമാണ് നവകേരള സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നത്‌. ഇതിനെതിരെ ഭൂരിപക്ഷ- –-ന്യൂനപക്ഷ വർഗീയതയെല്ലാം ചേർന്ന്‌  മഴവിൽ സഖ്യം രൂപപ്പെടുന്നു. ഇടതുപക്ഷമാണ് അവരുടെ പൊതുശത്രു. മാധ്യമങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്നു–- എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top