തൃശൂർ > ലോകത്ത് ഏറ്റവും വലിയ കമ്യൂണിസ്‌റ്റ് വിരുദ്ധ മാധ്യമ ശൃംഖല കേരളത്തിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇത് ജനങ്ങൾ തിരിച്ചറിയണം. കേരളത്തിന്റെ സർവതല സ്‌പർശിയായ വളർച്ചയ്‌ക്ക് തുരങ്കം വയ്‌ക്കാൻ, കേന്ദ്രസർക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്‌ക്കും വളംവച്ചു കൊടുക്കുന്നത് മാധ്യമ ശൃംഖലയാണ്. ചേലക്കരയിൽ എൽഡിഎഫ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും വലിയ വലതുപക്ഷ ആശയം പ്രചരിപ്പിക്കുന്നത് കേരളത്തിലെ മാധ്യമങ്ങളാണ്. എൽഡിഎഫിനും സർക്കാരിനും നേതാക്കൾക്കുമെതിരായ ഇവരുടെ കള്ളപ്രചാരണങ്ങൾ തിരിച്ചറിയണം. വരികൾക്കിടയിൽ വായിക്കാനും കാണുന്നതിനപ്പുറം കാണാനും കഴിയണം. ചേലക്കര കൺവൻഷനിൽ മഹാ ജനമുന്നേറ്റമാണ്. എന്നാൽ, മാധ്യമങ്ങളിൽ അത് കാണിക്കില്ല. കാരണം അവർ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എൽഡിഎഫ് സർക്കാരിനും എതിരാണ്–-എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..