27 December Friday

കൺവീനർ മാറ്റം സംഘടനാ നടപടിയല്ല: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

തിരുവനന്തപുരം
എൽഡിഎഫ്‌ കൺവീനർ എന്ന നിലയിൽ പൂർണസമയവും കേന്ദ്രീകരിക്കുന്നതിലുണ്ടായ ഇ പി ജയരാജന്റെ പരിമിതി പരിഗണിച്ചാണ്‌ മാറ്റത്തിന്‌ തീരുമാനിച്ചതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ അദ്ദേഹം നടത്തിയ പ്രസ്‌താവനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അക്കാലത്തുതന്നെ ചർച്ച ചെയ്‌തതാണ്‌. കൺവീനർ മാറ്റം സംഘടനാ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. പി കെ ശശിക്കെതിരായ നടപടിക്കും സിപിഐ എം സെക്രട്ടറിയറ്റ്‌ അംഗീകാരം നൽകിയതായി എം വി ഗോവിന്ദൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top