22 December Sunday

സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കും: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ചെങ്ങന്നൂർ> സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അബുദാബി ശക്തി അവാർഡുദാന സമ്മേളനം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനിൽക്കാനാകില്ല. സർക്കാരിനും അതേ നിലപാടാണ്. ആർക്കെതിരെ എന്നത് പ്രശ്നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീർണത പുതിയ രീതിയിൽ അതിലും ഗുരുതരമായ രീതിയിൽ ഈ മേഖലയിൽ നിലനിൽക്കുന്നു. അതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.

കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഒന്നും ഇല്ലാത്ത കാര്യങ്ങളല്ല. അവയൊന്നും തെറ്റെന്ന് പറയാനാകില്ല. സർക്കാരിന് ഒന്നും മറച്ചുവയ്ക്കക്കാക്കാനില്ല. സമത്വം സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. വേതനം അടക്കമുള്ള കാര്യങ്ങളിൽ ഇതുണ്ടാകണം. തൊഴിലിടങ്ങളിൽ എന്തൊക്കെ സൗകര്യങ്ങളാണോ ഇല്ലാത്തത് അതെല്ലാം ഉണ്ടാക്കണം. വെളിപ്പെടുത്തലുകൾ വരുമ്പോൾ പലർക്കും രാജി വയ്ക്കേണ്ടിവരും. രഞ്ജിത്തും സിദ്ദിഖും രാജിവെച്ചിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിലൊന്നും സർക്കാരിെനെനെയോ സിപിഐ എമ്മിെനെയോ ഒരു തരത്തിലും ബാധിക്കുന്നവയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തൊക്കെ നടപ്പാകണമെന്ന് കോടതി പറയുന്നോ അക്കാര്യങ്ങളെല്ലാം നടപ്പാക്കും.

അതേസമയം റിപ്പോർട്ടിന്റെ മറവിൽ മാധ്യമങ്ങൾ സർക്കാരിനെതിരെ പ്രചരണം നടത്തുന്നു. ഇതിനു പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണ്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടും. തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായി. തിരുവനന്തപുരത്ത് ബിജെപിയും കോൺഗ്രസും മുമ്പ്  വിജയിച്ച എട്ട് സീറ്റും എൽഡിഎഫ് നേടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top