22 December Sunday

പാലക്കാട് കോൺ​ഗ്രസിനായി കള്ളപ്പണമെത്തി: പ്രശ്നമുണ്ടാക്കിയത് എന്തോ മറയ്ക്കാൻ- എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

പാലക്കാട്> പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനായി കള്ളപ്പണമെത്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാലക്കാട്ടെ ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് എല്ലായിടത്തും പരിശോധന നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാടും  പരിശോധന നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ റൂമില്‍ മാത്രമല്ല ഹോട്ടലില്‍ താമസിച്ച സിപിഐ എം നേതാക്കളുടെ റൂമിലും പരിശോധന നടന്നെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top