തിരുവനന്തപുരം> തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നു എന്നത് വ്യക്തമാണെന്നും ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ് നടന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂർപൂരവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ ത്രിതല അന്വേഷണം സർക്കാർ പ്രഖ്യപിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് പിആർ ഏജൻസിയുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചതോടെ അത് അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസിലെ വോട്ടുചോർച്ചയാണ്. യഥാർത്ഥ്യം എന്തെന്ന് വ്യക്തമായിട്ടും തൃശൂരിൽ ബിജെപി വിജയത്തിന് ഇടതുപക്ഷം കളമൊരുക്കിയെന്ന തരത്തിലുള്ള പ്രചരണം വിവിധ കോണുകളിൽ നിന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
തൃശൂരിൽ 86,000 വോട്ടുകളാണ് കോൺഗ്രസിന് നഷ്ടമായത്. അതാണ് പരാജയമെന്ന് കോൺഗ്രസ് കമ്മീഷൻ കണ്ടെത്തിയതാണ്. ഇതിന്റെ എല്ലാഭാഗമായാണ് ഡിസിസി പ്രസിഡന്റിനെ മാറ്റിയത്. എന്നിട്ടും സിപിഐ എമ്മിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..