29 December Sunday

ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ സംസാരിച്ചാൽ വിശ്വാസികൾക്ക് എതിരാകില്ല: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

പത്തനംതിട്ട> ആർഎസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിച്ച് സംസാരിച്ചാൽ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  ആർഎസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിർക്കുന്നതിലൂടെ വർഗീയതയേയാണ് സിപിഐ എം എതിർക്കുന്നത്.    

യഥാർഥ വിശ്വാസികൾ വർഗീയ വാദത്തിന് എതിരാണ്. വർ​ഗീയ വാദികൾക്ക് വിശ്വാസവുമില്ല. ഇതാണ് യാഥാർഥ്യം. കേരളം കണ്ട മഹാപ്രതിഭകളിൽ ഒന്നാമനായ എം ടി വാസുദേവൻ നായരെ വർഗീയ ശക്തികൾ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണ്. വർഗീയ ശക്തികളുടെ  വികലമായ മനസ്സിന്റെ ഭാഗമാണിത്. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ സിപിഐ എമ്മിന് എതിരെ ഉണ്ടായാലും സിപിഐ എം ഇല്ലാതെ കേരള ചരിത്രത്തെ നോക്കിക്കാണാൻ സാധിക്കില്ലെന്നാണ് എം ടി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top