23 December Monday

സമൂഹമാധ്യമത്തിൽ വ്യാജപ്രചാരണം: എം വി ജയരാജൻ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കണ്ണൂർ> സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റേതെന്നപേരിൽ സമൂഹമാധ്യമത്തിൽ വ്യാജപ്രചാരണം. 24 ന്യൂസ് ചാനലിന് നൽകിയതെന്ന രീതിയിൽ വ്യാജപ്രസ്താവനയുണ്ടാക്കിയാണ്‌ പ്രചരിപ്പിച്ചത്‌.  മുനീർ ഹാദി എന്നയാൾ  9446846749 നമ്പറിൽനിന്നാണ്‌ സമൂഹമാധ്യമങ്ങൾവഴി നുണ പ്രചരിപ്പിച്ചത്‌. 24 ന്യൂസ്‌ നൽകിയതല്ലെന്നും വ്യാജവാർത്തയാണെന്നും ചാനൽ  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പൊതുസമൂഹത്തിൽ തന്നെ അപമാനിക്കാനും ചേരിതിരിവുണ്ടാക്കി മതവികാരം വ്രണപ്പെടുത്താനും സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയും പ്രവർത്തിച്ചയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ എം വി ജയരാജൻ സംസ്ഥാന, ജില്ലാ പൊലീസ്‌  മേധാവികൾക്ക്‌ പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top